സംസ്ഥാന സർക്കാർ സ്കെയിലിൽ ശമ്പളം കൈപ്പറ്റുന്നവർക്ക് ആറു മാസത്തിനുള്ളിൽ ശമ്പളപരിഷ്കരണം നൽകാൻ ഹൈക്കോടതി വിധി.
( പത്താം ശമ്പളകമ്മീഷൻ പ്രകാരം )
ലഭ്യമായ കുറിപ്പ് ചുവടെ
ചേർക്കുന്നു
സംസ്ഥാന സർക്കാർ നിരക്കിൽ ശമ്പളം കൈപ്പറ്റുന്ന IHRD ജീവനക്കാരുടെ പൊതുവിഷയത്തിനായി നിയമ പോരാട്ടം നടത്തിയ സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ !
സ്വാർത്ഥത മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കാതെ , IHRD യുടെ
പൊതുനന്മ യ്ക്കും, കുറഞ്ഞ വരുമാനക്കാർക്കും
വേണ്ടി പോരാടാൻ
മറ്റുള്ള സഹപ്രവർത്തകർക്കും
ഈ ഉദ്യമം പ്രചോദനമാവട്ടെ ,
അഭിവാദ്യങ്ങളോടെ,
ജനറൽ സെക്രട്ടറി
(Note :-പലവഴികളിലൂടെയുള്ള
പ്രമോഷനുകളും, ലക്ഷ കണക്കിന് രൂപ കുടിശ്ശികയും, മറ്റു പല ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് നേടിയെടുക്കാൻ
AICTE/ UGCക്കാരും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന മറ്റു ചിലരും കോടതിവിധി വാങ്ങി വരുമ്പോൾ,
ചെറുത്തുനിൽക്കാനോ അപ്പീൽ പോകാനോ തയ്യാറാകാതെ ആനുകൂല്യങ്ങൾ വാരി ക്കോരി നൽകാൻ IHRD
മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. ( പല വിഷയങ്ങളിലും കോടതിയിൽ IHRD യുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള
നിസ്സംഗതാ ഭാവവും ദുർബ്ബലമായ വാദങ്ങളും സംശയാസ്പദവും പരിശോധിക്കപ്പെടേണ്ടതുമാണ്.) പലപ്പോഴും, പൂ ചോദിച്ച് വരുന്ന ഇത്തരക്കാർക്ക് മാനേജ്‌മെന്റ് പൂക്കാലമാണ് സംഭാവന ചെയ്യാറുള്ളത്. നേരെ മറിച്ച്,
താഴ്ന്ന വരുമാനക്കാരോട് വിരുധ്ധമനോഭാവമാണ് കാണിച്ചിട്ടുള്ളതും. ഏറ്റവം
ശമ്പളം കുറഞ്ഞ ദിവസ വേതനക്കാരന് നൂറു രൂപ കൂട്ടിനൽകാൻ ഹൈക്കോടതി വിധിയുമായി വന്നാൽപ്പോലും
സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് പരമാവധി ചെറുത്തുനിൽക്കാനും, അപ്പീൽ പോകാനും ശ്രമിക്കാറുണ്ട്.
മേൽസൂചിപ്പിച്ച
വിധി ഒരു അവസരമാക്കിയെടുത്ത്, സർക്കാരിനെയും ബോധ്യപ്പെടുത്തി, ഞങ്ങൾക്കുള്ള ശമ്പളപരിഷ്കരണം
ഇനിയെങ്ങിലും നടപ്പിലാക്കിക്കൂടെ? മുൻ പരിഷ്കരണത്തിലെയും ഇപ്രാവശ്യത്തെയും കുടിശ്ശിക
ഘട്ടംഘട്ടമായെങ്കിലും നൽകിക്കൂടെ?
അതോ, ഹെഡോഫീസിലെ
ചില വിരലിലെണ്ണാവുന്ന സാഡിസ്റ്റുകളും,അത്യാഗ്രഹികളും, സ്ഥാനമോഹികളുമായവരുടെ സഹായത്തോടെ
ഈ വിധിയും അട്ടിമറിക്കാൻ നീക്കം നടത്തുമോ? (ഇവരും സ്റ്റേറ്റ് സ്കെയിൽ ജീവനക്കാരാണെന്ന് നാം ഓർക്കണം....ഈ
വിടുപണി ചെയ്യുന്നവർക്ക് നഷ്ടം നികത്താൻ മറ്റു സഹായ സാമ്പത്തിക പാക്കേജുകൾ വല്ലതും
കാണുമായിരിക്കാം……).
പ്രതിരോധനിര IHRD യിൽ ശക്തിപ്പെടുകയാണെന്ന സത്യം ഇവരാരും തിരിച്ചറിയുന്നില്ല……അനുഭവം അവരെ ശരിക്ക് ഭാവിയിൽ പഠിപ്പിച്ചോളും ........ഈ കോടതി വിധി കൂടി അട്ടിമറിച്ചാൽ IHRD യിലെ ബഹുഭൂരിപക്ഷം ജീവനക്കാരുടെ കൂട്ടായ്മയുടെ
കരുത്ത് പുതിയ രൂപത്തിൽ കാണേണ്ടി വരും...എല്ലാ അർത്‌ഥത്തിലും.......