ഞങ്ങളുടെ ദീർഘ കാലത്തെ ആവശ്യങ്ങൾ അംഗീകരിച്ച എൽ.ഡി.എഫ് സർക്കാരിന് നന്ദി....അദ്ധ്യാപകർക്കും അനദ്ധ്യാപക-മിനിസ്റ്റീരിയൽ ജീവനക്കാർക്കും പ്രത്യേകം സംഘടനകൾ വേണമെന്ന ഞങ്ങളുടെ ആവശ്യം യാഥാർത്ഥ്യബോധത്തിൽ നിന്നായിരുന്നു. ഇന്നും ശമ്പളകുടിശികയും, പ്രമോഷനുകളും ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭ്യമാകാൻ കെഞ്ചി നടക്കേണ്ടവരല്ലേ ഐ.എച്ച്.ആർ.ഡി യിലെ സ്റ്റേറ്റ് സ്കെയിൽ ജീവനക്കാർ.
അവരവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും, പോരാടാനും
പ്രത്യേകം പ്രത്യേകം സംഘടനകൾ വേണമെന്ന യാഥാർത്ഥ്യ ബോധത്തോടെയുള്ള ഞങ്ങളുടെ 7 വർഷത്തെ ആവശ്യം
20-02-2018 ലെ മന്ത്രിസഭാ യോഗത്തോടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ( ദിനേശൻ കമ്മീഷൻ
റിപ്പോർട്ട് അംഗീകരിക്കപ്പെട്ട വാർത്ത കുറിപ്പുകളിൽ ഇത് വ്യക്തമാക്കപ്പെട്ടി ട്ടുണ്ട്..മനോരമ,
ദേശാഭിമാനി ..തിയതി..21-02-2018 ).
എൽ.ഡി.എഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമായി എല്ലാ ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളും ഘട്ടംഘട്ടമായി സർക്കാർ സ്ഥാപനങ്ങളായി മാറുകയാണ്. എയിഡഡ് പദവിയും ശമ്പളത്തിന് നോൺ പ്ലാൻ ഗ്രാന്റും, കൂടുതൽ പ്ലാൻ ഫണ്ടുമൊക്കെ നമുക്ക് ലഭിക്കുന്നത് എൽ ഡി എഫ് സർക്കാരിന്റെ ഇത്തരം പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള നയത്തിന്റെ ഭാഗമായാണ്. വരും ദിനങ്ങളിൽ ഐ.എച്ച്.ആർ.ഡിക്ക് ശോഭനമായ വളർച്ചയുടെ കാലഘട്ടമാണ്. അതിലേക്ക് അണിചേരാൻ, യുക്തമായ തീരുമാനങ്ങളുമായി മുന്നേറാൻ ഓരോ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.
ഒപ്പ്
ജനറൽ സെക്രട്ടറി
(സർക്കാർ നയത്തിന്റെ ഭാഗമായി ഇവിടെ സ്വാഭാവികമായി
നടപ്പിലാക്കുന്ന വികസന കാര്യങ്ങൾ "ഞങ്ങളുടെ മസിലുകണ്ട് പേടിച്ചിട്ടാണെന്ന് മേൽക്കൂര
താങ്ങുന്ന ചില പല്ലികൾ നിങ്ങളോട് പറയാൻ വരുമ്പോൾ ഇനിയെങ്കിലും അവരോടു പറയുക..ഇതൊക്കെ
കേരളം ഇന്ന് ഭരിക്കുന്ന സർക്കാരിന്റെ പൊതു മേഖലയോടും, വിശിഷ്യാ വിദ്യാഭ്യാസ മേഖലയോടുമുള്ള
സമീപനത്തിന്റെയും, നയത്തിന്റെയും ഭാഗമായുള്ള വികസന പ്രക്രിയയുടെ ഭാഗമായുള്ളതാണെന്ന്...അല്ലാതെ
നിങ്ങളുടെ "മസിലു"കണ്ട് പേടിച്ചിട്ടോ, നിങ്ങളുടെ സൗന്ദര്യത്തിന്റെ “മാസ്മരികത”
കൊണ്ടോ, നിങ്ങളുടെ വാക്ചാതുരിയുടെ “ശേഷി” കൊണ്ടോ, നിങ്ങളുടെ ദീർഘവീക്ഷണവും, വിഞ്ജാനവും പരിഗണിച്ചോ
അല്ലായെന്ന് കൂടി ദയവായി അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക..).