26.09.2012 നു നടന്ന ചര്‍ച്ചയില്‍ തീരുമാനമായ ഏതാനും വിഷയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
- ഒക്ടോബര്‍ പകുതിക്ക് മുന്‍പ് റിക്വസ്റ്റ് ട്രാന്‍സ്ഫര്‍ ന് അപേക്ഷ ക്ഷണിക്കും
- പുതിയ LGS കാര്‍ക്ക് probation ഡിക്ലയര്‍ ചെയ്യുന്നതിനു നിയമ ഉപദേശം തേടാന്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലേയ്ക്ക് ഒക്ടോബര്‍ പകുതിക്ക് മുന്‍പ് കത്തയക്കും.
- സ്റ്റാഫ് പാറ്റെണ്‍ സംബന്ധിച്ച് എല്ലാ നടപടികളും ഒരു ആഴ്ച് യ്ക്കകം പൂര്‍ത്തിയാക്കി സര്‍ക്കാരിലേയ്ക്ക് അയക്കുന്നതാണ് .
- ശമ്പള പരിഷ്കരണം സംബന്ധിച്ച് എല്ലാ നടപടികളും ഒരു ആഴ്ച് യ്ക്കകം പൂര്‍ത്തിയാക്കി സര്‍ക്കാരിലേയ്ക്ക് അയക്കുന്നതാണ് .
- പെന്‍ഷന്‍ സംബന്ധിച്ച് പഴയതുള്‍പ്പടെയുള്ള പ്രോപോസലുകള്‍ ചര്‍ച്ച ചെയ്തു ഗവണ്മെന്റ് മുന്‍പാകെ സമര്‍പ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കും
- ജീവനക്കാരുടെ data base ഉണ്ടാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുന്നതാണ് .
- കോടതി വിധി പ്രകാരം തുടരുന്ന ജീവനക്കാരോട് അനുഭാവപൂര്‍ണമായ നടപടി എന്ന നിലയില്‍ 10000 രൂപയോളം ശമ്പളം കിട്ടാവുന്ന രീതിയിലുള്ള പ്രൊപോസല്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ വയ്ക്കാന്‍ മാനേജ്‌മന്റ് തയ്യാറായിട്ടുണ്ട്.
- 1996 വരെയുള്ള ക്ലാസ്സ് 4/ ലൈബ്രറി അസിസ്റ്റന്റ് ജീവനക്കാരുടെ promotion നടപ്പിലാകുന്നതിന്റെ ഭാഗമായി DTE യില്‍ നിന്നും ഉള്ള കമ്മിറ്റി മീറ്റിംഗ് ഉടനടി വിളിച്ചു ചേര്‍ക്കുവാനും ihrd ഭരണ സമിതി തയ്യാറായിട്ടുണ്ട് .
- IHRD യിലെ നിയമനങ്ങള്‍ PSC യ്ക്ക് വിടാന്‍ തത്വത്തില്‍ അoഗീകരിച്ചു. പ്രൊപോസല്‍ സമര്‍പിച്ചാല്‍ ഗവണ്മെന്റ് അനുവാദത്തിനായി ശ്രമിക്കുന്നതാണ് .